അവർ ലേഡി ഓഫ് അറേബ്യ മൈനർ ബസിലിക്ക സീറോ മലബാർ സഭാദിന ദുക്റാന തിരുനാൾ ആഘോഷത്തിൽ നിന്ന്

സീറോ മലബാർ സഭാദിനവും ദുക്റാന തിരുനാളും ആഘോഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അവർ ലേഡി ഓഫ് അറേബ്യ മൈനർ ബസിലിക്കയിൽ സീറോ മലബാർ സഭാദിനവും വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും ആചരിച്ചു. 100 കുട്ടികളും 100 മുതിർന്നവരും പ്രസുദേന്തിമാരായി അണിനിരന്ന വർണാഭമായ ആഘോഷപ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് റവ. ഫാ. ജോയ് മാത്യു മുണ്ടയ്ക്കൽ കൊടിയേറ്റ് നിർവഹിച്ചു. പ്രസുദേന്തി വാഴ്‌ചയും ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നടന്നു.

ഫാ. ജിജോ തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഫാ.സോജൻ പോൾ മുഖ്യകാർമികനായി വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ഡാരൽ ഫെർണാണ്ടസ് പ്രസുദേന്തി വാഴ്‌ച നിർവഹിക്കുച്ചു. ഫാ. തോമസ് ലിജു വചനസന്ദേശം നൽകി. ലദീഞ്ഞ്, ഊട്ടുനേർച്ച, പരമ്പരാഗതവും ഫ്യൂഷൻ ശൈലിയിലുള്ള പരിപാടികൾ എന്നിവയും അരങ്ങേറി. 

ആഘോഷ പ്രദക്ഷിണത്തിൽനിന്ന്

 

Tags:    
News Summary - Syro-Malabar Church Day and Dukrana Festival celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.