ഹുദ സെന്റർ കെ.എൻ.എം അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മിശ്കാത്തുൽ ഹുദാ മദ്റസ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് സമാപിച്ചു. മംഗഫ് സെന്ററിൽ നടന്ന ക്യാമ്പിൽ കേരളാ നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) അക്കാദമിക് ഡയറക്ടരും ഗൾഫ് കോ ഓർഡിനേഷൻ കൺവീനറുമായ റഫീഖ് കൊടിയത്തൂർ ക്ലാസെടുത്തു.

അധ്യാപന രംഗത്ത് വരുത്തേണ്ട ആധുനിക മാറ്റങ്ങളെയും പ്രൊഫഷണലിസത്തെയും കുറിച്ചും പാഠപുസ്തകങ്ങളുടെ ഘടന, പഠനത്തിൽ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കാനുള്ള മനശാസ്ത്രപരമായ രീതികൾ, മുൻകൂർ തയ്യാറെടുപ്പുകൾ, പഠനം ലളിതമാക്കാൻ അധ്യാപന സഹായികളുടെ ഫലപ്രദമായ ഉപയോഗം എന്നിവയും ക്യാമ്പിൽ ചർച്ചാവിഷയങ്ങളായി.

അധ്യാപകരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്ന ഇത്തരം പരിപാടികൾ തുടർന്നുമുണ്ടാകുമെന്ന് ഹുദാ സെന്റർ എഡ്യൂക്കേഷൻ സെക്രട്ടറി വീരാൻ കുട്ടി സ്വലാഹി അറിയിച്ചു.

Tags:    
News Summary - Huda Center KNM Teacher Training Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.