കെ.ഐ.സി ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ശംസുദ്ദീൻ ഫൈസി കൈമാറുന്നു

കെ.ഐ.സി ക്വിസ് മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനത്തിൽ 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ മത്സരം കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു.

മീഡിയ സെക്രട്ടറി ഇസ്‌മയിൽവള്ളിയോത്ത് ക്വിസ് മാസ്റ്ററായി. വിവിധ മേഖലകൾ പങ്കെടുത്ത മത്സരത്തിൽ ഹവല്ലി മേഖലയുടെ അബ്ദുൽ ഗഫൂർ,അബ്ദു നാസർ അസ്‌ലമി,മുജീബുറഹ്മാൻ ടീം ഒന്നാം സ്ഥാനവും ഫർവാനിയ മേഖലയിലെ യഹ്‌യഖാൻ, ഷബീർ അബ്ദുല്ല, റിഹാബ് ടീം രണ്ടാം സ്ഥാനവും, മെഹബൂല മേഖലയിലെ ഹനീഫ, ഫാരിസ്, അബുൽ ഹക്കീം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.ഐ.സി നേതാക്കളായ ശംസുദ്ധീൻ ഫൈസി, സൈനുൽ ആബിദ് ഫൈസി, ഇ.എസ്. അബ്ദുൽറഹ്മാൻ ഹാജി, മുസ്തഫ ദാരിമി, ഇസ്മായിൽ ഹുദവി, സിറാജ് എരഞ്ഞിക്കൽ, അബ്ദുൽ ലത്തീഫ് എടയൂർ, മുഹമ്മദ് അമീൻ മുസ്‌ലിയാർ, അബ്ദുൽ ഹകീം മുസ്‌ലിയാർ, അബ്ദുൽ ഹമീദ് അൻവരി തുടങ്ങിയവർ വിതരണം ചെയ്തു. ഹസ്സൻ തഖ്‌വ, അബ്ദുൽ റസാഖ്, ആദിൽ വെട്ടുപാറ, കെ.ടി.റാഷിദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - KIC Quiz Competition organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.