60 വയസ്സ്​ പ്രായപരിധി ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ

കു​വൈ​ത്ത്​ സി​റ്റി: 60 വ​യ​സ്സി​ന്​​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള ബി​രു​ദ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ ജ​നു​വ​രി മൂ​ന്നു​മു​ത​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​കി​ല്ല. തീ​രു​മാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ 70,000 വി​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യം വി​ടേ​ണ്ടി​വ​രും.സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ​മോ അ​തി​നു താ​ഴെ​യോ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് 60 വ​യ​സ്സ്​​ ക​ഴി​ഞ്ഞാ​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്. ഉ​ത്ത​ര​വി​റ​ങ്ങി​യ​ ശേ​ഷം പ​ര​മാ​വ​ധി ഒ​രു​വ​ർ​ഷം വ​രെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​കു​ന്ന​ത്.

ഇൗ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ടി​വ​രും. തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് പ്രാ​യ​വും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​മാ​കു​മ്പോ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും.റ​സ്​​റ്റാ​റ​ൻ​റ്, ഗ്രോ​സ​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. വി​ദേ​ശി അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പ​ര​മാ​വ​ധി കു​റ​ച്ച്​ രാ​ജ്യ​ത്ത്​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ പ്രാ​യ​പ​രി​ധി കൊ​ണ്ടു​വ​ന്ന​ത്.തീ​രു​മാ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ഒ​രു വി​ഭാ​ഗ​ത്തി​നും ഇ​ള​വ്​ ന​ൽ​കി​ല്ലെ​ന്നും ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

മ​ക്ക​ൾ​ക്ക്​ കു​ടും​ബ വി​സ എ​ടു​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ അ​വ​രു​ടെ കീ​ഴി​ൽ കു​ടും​ബ വി​സ​യി​ലേ​ക്ക്​ മാ​റാ​ൻ ക​ഴി​യും.തൊ​ഴി​ലെ​ടു​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ്​ കു​ടും​ബ വി​സ​യി​ലേ​ക്ക്​ മാ​റാ​ൻ അ​നു​വ​ദി​ക്കു​ക. സ​ർ​ക്കാ​റി​െൻറ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് പ്ര​കാ​രം ബി​രു​ദം ഇ​ല്ലാ​ത്ത 60 വ​യ​സ്സ് തി​ക​ഞ്ഞ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ കു​വൈ​ത്തി​ലു​ണ്ടെ​ന്ന്​ നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 70,000 പേ​രെ ഉ​ള്ളൂ​വെ​ന്നാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്.കോ​വി​ഡ്​ കാ​ല​ത്ത്​ നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രാ​ത്ത​വ​രെ ക​ഴി​ച്ചാ​ണ്​ 70,000 പേ​ർ എ​ന്നാ​ണ്​ വി​വ​രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.