ഡോ.സയ്യിദ് ഇഖ്ബാൽ

മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും പരിഹാരം: മെട്രോയിൽ അതിനൂതന പി.ആർ.പി ചികിത്സ

കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വസ്ത ചികിത്സയുടെ പര്യായമായ സാൽമിയ ബ്ലോക്ക് 3ൽ പ്രവർത്തിക്കുന്ന മെട്രോയുടെ എട്ടാമത് ശാഖയായ എം.എം.സി മെഡിക്കൽ സെന്ററിൽ മുഖസൗന്ദര്യവും മുടിവളർച്ചയും മെച്ചപ്പെടുത്തുന്നതിനായുള്ള പി.ആർ.പി ചികിത്സ മിതമായ നിരക്കിൽ ലഭ്യം. വ്യക്തിയുടെ സ്വന്തം രക്തത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് നടത്തുന്ന ഈ നവീന ചികിത്സ, സ്വാഭാവികവും ശാസ്ത്രീയവുമായ രീതിയിൽ ത്വക്ക് പുനരുജ്ജീവനത്തിനും മുടി വളർച്ചക്കും ഫലപ്രദമായ പരിഹാരമാണ്. പ്രശസ്ത ഡെർമറ്റോളോജിസ്റ്റായ ഡോ.സയ്യിദ് ഇഖ്ബാൽ നയിക്കുന്ന വിദഗ്ധ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിച്ച് ചികിത്സകൾ നടത്തപ്പെടുന്നു.

ത്വക്കിലെ ചുളിവുകൾ കുറക്കുകയും മുഖത്തിന്റെ തിളക്കം വർദധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, മുടികൊഴിച്ചിൽ നിയന്ത്രിച്ച് പുതിയ മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിൽ പി.ആർ.പി ചികിത്സ മികച്ച ഫലങ്ങൾ നൽകുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്തതും കുറഞ്ഞ വേദനയോടുകൂടിയതുമായ ഈ ചികിത്സ ഇന്ന് യുവാക്കളിൽ നിന്നും മധ്യവയസ്‌കരിലേക്കും വ്യാപകമായി സ്വീകരിക്കപ്പെടുന്നു.

ഓരോ രോഗിയുടെ വ്യക്തിഗത ആവശ്യങ്ങൾ വിലയിരുത്തി അനുയോജ്യമായ ചികിത്സാ പദ്ധതി തയ്യാറാക്കുന്നതാണ് മെട്രോയുടെ പ്രധാന പ്രത്യേകത. വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പുനൽകുന്ന ആരോഗ്യ സേവനങ്ങളിലൂടെ സാൽമിയയിലെ ജനങ്ങൾക്ക് ഏറ്റവും മിതമായ നിരക്കിൽ ഇത്തരം സേവനങ്ങൾ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെട്രോ മാനേജ്‌മന്റ് അറിയിച്ചു.

Tags:    
News Summary - Solution for facial beauty and hair growth: Cutting-edge PRP treatment at Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.