ഉദ്യോഗസഥർ പരിശോധനയിൽ
Posted On
date_range Updated On
date_range കടകളിൽ പരിശോധന; 35 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ 35 നിയമലംഘനങ്ങൾ കണ്ടെത്തി. അസിമ, ഹവല്ലി ഗവർണറേറ്റുകളിലെ അടിയന്തര സംഘങ്ങൾ നടത്തിയ പരിശോധനയിൽ ഇൻവോയ്‌സുകളിൽ അറബി ഉപയോഗിക്കുന്നതിൽ പരാജയപ്പെടുകയും മുൻകൂർ അനുമതിയില്ലാതെ പ്രമോഷണൽ കാമ്പയിനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തതുൾപ്പെടെയുള്ള ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
മെനുകളിലും മറ്റും ഉപയോഗിക്കുന്ന മാംസത്തിന്റെ തരം വ്യക്തമാക്കാത്തതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു. അംഗീകൃത നിയമങ്ങളോടും ചട്ടങ്ങളോടും പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് വിപണി മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.