മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ മരിച്ച മലയാളികൾ അടക്കം 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കുവൈത്ത് എയർവേയ്‌സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ജല ശുദ്ധീകരണ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട തമഴ്നാട് സ്വദേശി സന്താന ശെൽവത്തിന്റെത് അടക്കമുള്ള മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.

ബാക്കിയുള്ള 19 പേർ സമീപകാലത്ത് സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടവരാണ്. കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവാസികളുടെ മൃതദേഹങ്ങളാണ് അയച്ചത്. പ്രാദേശിക സംഘർഷവും വ്യോമപാത അടച്ചതും കാരണം ഇവ നാട്ടിലേക്ക് ​കൊണ്ടുപോകുന്നത് വൈകുകയായിരുന്നു.

കുവൈത്ത്-കൊളംബോ-കൊച്ചി റൂട്ടിൽ പറന്ന വിമാനത്തിൽ മൃതദേഹങ്ങൾ മാത്രമാണ് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി വൈകി കൊച്ചിയിൽ എത്തിയ വിമാനത്തിൽ നിന്ന് മൃതദേഹങ്ങൾ റോഡുവഴി വീടുകളിലെത്തിച്ചു. മൃതദേഹങ്ങൾ മാന്യവും സമയബന്ധിതവുമായി കൈമാറ്റം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി ഡോക്യുമെന്റേഷൻ, പ്രാദേശിക ഉദ്യോഗസ്ഥരുമായും കുടുംബങ്ങളുമായും ഏകോപനം എന്നിവയുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും കുവൈത്തിൽ നിന്ന് പൂർത്തിയാക്കിയിരുന്നു.

Tags:    
News Summary - Bodies of 20 Indians including Malayalis who died in Kuwait brought to Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.