കുവൈത്ത് സിറ്റിയിലെ ബീച്ചിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയവർ
വിലക്ക് ലംഘിച്ച് പൊതുഇടങ്ങളിൽ ആഘോഷം
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുഇടങ്ങളിൽ ഒത്തുകൂടലിനും ആഘോഷങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചും നിരവധി പേർ പാർക്കുകളിലും ബീച്ചുകളിലും ഒത്തുകൂടുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഡിസംബർ 24 മുതൽ ജനുവരി 10 വരെ ഒത്തുകൂടൽ വിലക്ക് മന്ത്രിസഭയുടെ ഉത്തരവുണ്ട്.
കൊറോണ വൈറസിെൻറ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചർച്ചുകൾ, പ്രാർഥനാ കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും ആഘോഷങ്ങളും ഒത്തുകൂടലും വിലക്കിയും സർക്കാർ ഉത്തരവിറക്കിയത്.
കഴിഞ്ഞദിവസങ്ങളിൽ ബ്രിട്ടനിൽനിന്ന് വന്നവരിൽ ആർക്കെങ്കിലും വൈറസ് ബാധ ഉണ്ടാവാനും ഇവരിൽനിന്ന് പടരാനുമുള്ള സാധ്യത മുന്നിൽകണ്ടാണ് കര, വ്യോമ, കടൽ അതിർത്തികൾ അടച്ചത് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങിയത്. അതേസമയം, പൊതുഇടങ്ങളിലെ ഒത്തുകൂടലുകളും ചെറിയ ആഘോഷപരിപാടികളും യഥേഷ്ടം നടക്കുന്നുണ്ട്. പുതുവത്സര തലേന്നും വ്യാപകമായ ഒത്തുകൂടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് ജനം ഒത്തുകൂടുന്നത്. കോവിഡ് ഭീതി ജനങ്ങൾക്ക് ഇല്ലാതായിട്ടുണ്ട്.
ചർച്ചുകളിലെ ക്രിസ്മസ് ശുശ്രൂഷകൾ മന്ത്രിസഭ ഉത്തരവിെൻറ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിവരുകയാണ്. 3000ത്തോളം പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ 40ൽ താഴെ പേർ മാത്രമാണുള്ളത്. മരണനിരക്കും കുറഞ്ഞു. പ്രതിദിനം ശരാശരി 200നടുത്ത് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗമുക്തിയും ഇതിനൊപ്പമോ അതിൽ കൂടുതലോ ഉണ്ട്. കുറച്ചുകാലം കൂടി ജനം ജാഗ്രത പുലർത്തിയാൽ രാജ്യത്തുനിന്ന് കോവിഡ് വൈറസിനെ പടികടത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.