തലശ്ശേരി വെൽഫെയര്‍ അസോസിയേഷന് കുവൈത്ത് വിദ്യാഭ്യാസ അവാര്‍ഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയര്‍ അസോസിയേഷന് കുവൈത്ത് കുടുംബ സംഗമവും വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. രക്ഷാധികാരി ഹംസ മേലേക്കണ്ടി ഉദ്ഘാടനം ചെയ്തു. തന്‍വീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ലൈഫ് കോച്ച് ട്രെയ്നര്‍ ഷാഫി പാപ്പിനിശ്ശേരി മോട്ടിവേഷല്‍ ക്ലാസെടുത്തു. അംഗങ്ങളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർ, സാമൂഹിക പ്രവര്ത്തകന് പി.പി. മൊയ്ദു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തലശ്ശേരി വെൽഫെയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഹംസ മേലക്കണ്ടി, ചെയർമാൻ നിസാം നാലകത്ത് എന്നിവർ അവാർഡ് കൈമാറി. പ്രോഗ്രാം കണ്‍വീനര്‍ നിസാം നാലകത്ത്, അമീര്‍ മീത്തല്‍, കെ.കെ. സത്താര്‍, റിഷ്ദിന്‍ അമീര്‍, എന്‍.കെ. ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ. അബ്ദുൽ റഹീം സ്വാഗതവും അമീര്‍ മീത്തല്‍ നന്ദിയും പറഞ്ഞു. സംഗീത നിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.