കുവൈത്ത് സിറ്റി: താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കുവൈത്തിൽ രോഗിക്ക് കൃത്രിമ ഹൃദയ വാൽവ് ഘടിപ്പിച്ചു. കുവൈത്തിലെ ഹൃദ്രോഗ ചികിത്സ രംഗത്ത് നാഴികക്കല്ലാവുന്ന നേട്ടം ഹാർ ട്ട് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ ഇൻസിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് കൈവരിച്ചത്. 20കാരനാണ് കൃത്രിമ ഹൃദയ വാൽവ് ഘടിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഹൃദയം തുറക്കാതെ താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി വാൽവ് മാറ്റിവെക്കുന്ന ആദ്യ സംഭവമാണിതെന്ന് ഡോ. ഇൻസി പറഞ്ഞു. 45 മിനിറ്റാണ് ശസ്ത്രക്രിയക്കുവേണ്ടി എടുത്തത്. രോഗി പൂർണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൊണ്ട് ആശുപത്രി വിടാനാകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.