കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായ ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഒാർഗനൈസേഷ ൻ ന്യൂസിലൻഡിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന ും പരിക്കേറ്റവർക്കും സഹായമെത്തിക്കും.
ചെയർമാൻ ഡോ. അബ്ദുല്ല അൽ മൗഖൂത്ത് വാർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. മരുന്നുകളും പൊതുവായ അവശ്യവസ്തുക്കളും എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. സമാധാനപരമായി പ്രാർഥിക്കുന്നവർക്കുനേരെയുണ്ടായ ആക്രമണം അപലപനീയമാണ്.
തീവ്രവാദത്തിന് മതമോ ദേശമോ വർണമോ ഇല്ല. മാനുഷികതക്ക് നേരെയുള്ള വെല്ലുവിളിയായ തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചുനിന്ന് പോരാടണമെന്ന് അമീരി ദീവാൻ ഉപദേശകൻ കൂടിയായ ഡോ. അബ്ദുല്ല അൽ മൗഖൂത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.