കുവൈത്ത് സിറ്റി: മാർച്ച് വരെ വാട്ടർ ബലൂൺ വിൽപനക്ക് വിലക്ക് ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കളിത്തോക്കിൽ വെള്ളം ചീറ്റുന്നതും വാട്ടർ ബലൂൺ വാഹനങ്ങൾക്ക് നേരെ എറിയുന്നതും പതിവാണ്. ഇത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വാട്ടർ ബലൂൺ വിൽപനക്ക് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കളിത്തോക്കുകളിൽ വെള്ളം ചീറ്റലാണ് കുവൈത്ത് ദേശീയദിനാഘോഷത്തിലെ പ്രധാന വിനോദം. കുട്ടികളും മുതിർന്നവരും ദേശീയ ദിനം വെള്ളം ചീറ്റി ആഘോഷിക്കാറുണ്ട്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വെള്ളം ചീറ്റുന്ന കളിത്തോക്ക് വാങ്ങിനൽകരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും വെള്ളം ചീറ്റലിന് ഒരു കുറവും ഉണ്ടാകാറില്ല. വിലക്ക് കൊണ്ടും പൂർണ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നില്ലെങ്കിലും ഗണ്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.