കുവൈത്ത് സിറ്റി: ലോക അധ്യാപക ദിനാചരണ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തി അധ്യാപകർക്ക് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആദരം. ശുവൈഖിലെ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് ഹാളിൽ ബുധനാഴ്ചയാണ് അമീറിെൻറ കാർമികത്വത്തിലും സാന്നിധ്യത്തിലും അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. വേദിയിലെത്തിയ അമീറിനെ വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് മുഹമ്മദ് അൽ ആസിമിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടത്തിയ പ്രഭാഷണത്തിൽ ഭാവിതലമുറയെ വാർത്തെടുക്കുകയെന്ന വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നവരെന്ന നിലക്ക് ഏറെ ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്ന് അമീർ പറഞ്ഞു. പഠന-പാഠ്യേതര മേഖലകളിൽ കാലോചിത പരിഷ്കാരങ്ങൾ ഉണ്ടാവേണ്ടതിെൻറ ആവശ്യകത അമീർ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.