വ്യാഴാഴ്​ച മുതൽ ടാക്​സിയിൽ മൂന്ന്​ യാത്രക്കാരാകാം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച മുതൽ ടാക്​സികളിൽ മൂന്ന്​ യാത്രക്കാരെ അനുവദിക്കും. ടാക്​സി കമ്പനികളും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗും തത്തി നടത്തിയ ചർച്ചയിലാണ്​ തീരുമാനമെന്ന്​ അൽ റായ്​ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്ന നിബന്ധനയോടെ ജൂലൈ 28 ചൊവ്വാഴ്​ച മുതൽ നിയന്ത്രണങ്ങളോടെ ടാക്​സി ഒാട്ടത്തിന്​ അനുമതി ലഭിക്കുന്നത്​. സർവീസ്​ പുനരാരംഭിച്ചെങ്കിലും വേണ്ടത്ര യാത്രക്കാരെ കിട്ടാതെ ടാക്​സികൾ പ്രയാസത്തിലായിരുന്നു.

ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്സി കാർ നാല്​ മുതൽ അഞ്ച്​ വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ട്​ ദീനാർ വരെ വരുന്ന വാടക കമ്പനിക്ക്​ നൽകുകയും കാർ അറ്റകുറ്റപണി സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്. ഒാട്ടം നിലച്ച സമയത്ത്​ കമ്പനികൾക്ക്​ വാടക നൽകിയിരുന്നില്ല. ഒാട്ടം പുനരാരംഭിച്ചത്​ മുതൽ കമ്പനിക്ക്​ വാടക നൽകേണ്ടി വരികയും എന്നാൽ, അതനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരികയും ചെയ്യുന്നു. ഒാട്ടമില്ലാത്തതിനാൽ ചില ഡ്രൈവർമാർ കമ്പനിക്ക്​ ​മേൽവാടക നൽകുന്നതിൽ ഒഴികഴിവ്​ പറയുന്നതാണ്​ കമ്പനികളെ സർക്കാറിന്​ നിവേദനം സമർപ്പിക്കാൻ പ്രേരിപ്പിച്ചത്​. കഴിഞ്ഞ മാസങ്ങളിൽ ടാക്​സി സർവീസ്​ നിർത്തിവെച്ചിരുന്നത്​ കമ്പനികൾക്ക്​ വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്​. ആയിരക്കണക്കിന്​ ടാക്​സി തൊഴിലാളികളും പ്രയാസം അനുഭവിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.