നി​കു​തി സം​വി​ധാ​നം: ധ​ന​മ​ന്ത്രാ​ല​യം വി​ദേ​ശ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യം തേ​ടും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മി​ക​ച്ച നി​കു​തി സം​വി​ധാ​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദേ​ശ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ടാ​ക്​​സ്​ മാ​നേ​ജ്​​മെൻറ്​ സി​സ്​​റ്റം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ കു​വൈ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ്​ വി​ദ​ഗ്​​ധ സ​ഹാ​യം തേ​ടു​ന്ന​ത്.നി​കു​തി ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​നും സ​മാ​ഹ​ര​ണ​ത്തി​നും​ ഫ​ല​പ്ര​ദ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മാ​നു​ഷി​ക​മാ​യ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ത​ട​യാ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

നി​കു​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ സ​മ​ഗ്ര കേ​ന്ദ്ര സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്ത​ൽ, നി​കു​തി​ദാ​യ​ക​രു​ടെ ര​ജി​സ്​​ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്ക​ലും, ഏ​കീ​കൃ​ത ടാ​ക്​​സ്​ ന​മ്പ​ർ ന​ൽ​ക​ൽ, ടാ​ക്​​സ്​ കാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​ക​ൽ, നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യ​ൽ തു​ട​ങ്ങി നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന സ​മ​ഗ്ര സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്താ​നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്. എം.​പി​മാ​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ​നി​ന്ന്​ എ​തി​ർ​പ്പു​യ​ർ​ന്ന​തും അ​ക്കൗ​ണ്ടി​ങ്​ മേ​ഖ​ല വേ​ണ്ട​ത്ര വി​ക​സി​ക്കാ​ത്ത​തും കാ​ര​ണം കു​വൈ​ത്തി​ന്​ ഇ​നി​യും മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല.

വാ​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ കു​വൈ​ത്ത്​ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ൽ സൃ​ഷ്​​ടി​ക്കു​ന്ന പ്ര​തി​ഫ​ല​ന​വും ന​ട​പ്പാ​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ത്തി​യ​തി​നു​ശേ​ഷം പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ​ത​ന്നെ​യാ​ണ്​ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ്​ സൂ​ച​ന.കു​വൈ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക നി​കു​തി​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഇൗ ​മേ​ഖ​ല​യി​ൽ പു​തു​താ​യി 42,000 വി​ദേ​ശി​ക​ൾ​ക്കെ​ങ്കി​ലും ജോ​ലി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

നി​കു​തി സ​​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തു​േ​മ്പാ​ൾ ​ത​ദ്ദേ​ശീ​യ വി​പ​ണി​യി​ലെ 30 ശ​ത​മാ​നം ക​മ്പ​നി​ക​ളെ​ങ്കി​ലും പ്ര​ഫ​ഷ​ന​ലു​ക​ളെ നി​യ​മി​ക്കേ​ണ്ടി വ​രും. മൂ​ല്യ​വ​ർ​ധി​ത നി​കു​തി സ​​മ്പ്ര​ദാ​യം​ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ന്​ മേ​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ​മ്മ​ർ​ദ​മു​ണ്ട്.നി​കു​തി പ​രി​ഷ്​​കാ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി​യും കു​വൈ​ത്തി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ണ്ണ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ വ​രു​മാ​ന സ്രോ​ത​സ്സ്​ എ​ന്ന നി​ല​യി​ലാ​ണ് വാ​റ്റ് ഏ​ർ​പ്പെ​ടു​ത്താ​ൻ ജി.​സി.​സി തീ​രു​മാ​നി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.