നി​കു​തി പ​രി​ഷ്​​കാ​ര​ത്തി​ന്​ ത​ട​സ്സം അ​ക്കൗ​ണ്ടി​ങ്​ മേ​ഖ​ല വി​ക​സി​ക്കാ​ത്ത​ത്​

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ നി​കു​തി പ​രി​ഷ്​​കാ​ര​ത്തി​ന്​ പ്ര​ധാ​ന ത​ട​സ്സം അ​ക്കൗ​ണ്ടി​ങ്​ മേ​ഖ ​ല വേ​ണ്ട​ത്ര വി​ക​സി​ക്കാ​ത്ത​താ​ണെ​ന്ന്​ ആ​സൂ​ത്ര​ണ-​വി​ക​സ​ന ഉ​ന്ന​ത സ​മി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ ഖാ​ലി​ദ് അ​ൽ മ​ഹ്‌​ദി.
ലോ​ക​ത്തെ എ​ല്ലാ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും നി​കു​തി സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.
കു​വൈ​ത്തി​ലും നി​കു​തി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ സ​മ​യ​ത്തി​​​െൻറ മാ​ത്രം പ്ര​ശ്​​ന​മാ​ണ്.
ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യും അ​ക്കൗ​ണ്ടി​ങ്​ സം​വി​ധാ​നം പ​രി​ഷ്​​ക​രി​ച്ചും മാ​ത്ര​മേ ഇ​ത്​ സാ​ധ്യ​മാ​വൂ. നി​കു​തി സം​വി​ധാ​നം രാ​ജ്യ​ത്തി​​​െൻറ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തും.
സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം കൂ​ട്ടു​ക​യും ചെ​യ്യും. മൂ​ന്നു ത​രം സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ളാ​ണ് രാ​ജ്യം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പം, വി​വി​ധ​യി​നം നി​കു​തി എ​ന്നി​വ​യാ​ണ് അ​വ.
അ​തേ​സ​മ​യം, സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വ്യ​ക്തി​ക​ൾ​ക്കു​മേ​ൽ പ്ര​ത്യ​ക്ഷ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - tax amendment in kuwait, news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.