കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യമായ താൻസനിയക്ക് 40 ലക്ഷം ദീനാർ വായ്പ നൽകാൻ അറബ് വികസനകാര്യങ്ങൾക്കുവേണ്ടിയുള്ള കുവൈത്ത് നാണയ നിധി ധാരണയിലെത്തി. താൻസനിയയിലെ ചില ആശുപത്രികൾക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികൾക്കുവേണ്ടിയാണ് കുവൈത്തിെൻറ സഹായം. താൻസനിയ ധനകാര്യമന്ത്രി ഖാലിദ് മുഹമ്മദും കുവൈത്ത് നാണയ നിധി അസിസ്റ്റൻറ് ഡയറക്ടർ ഹമദ് അൽ ഉമറുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.