കുവൈത്ത് സിറ്റി: മിന അബ്ദുല്ലയിൽ ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി.
കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ അഞ്ചുപേർ തമിഴ്നാട് സ്വദേശികളാണ്. മുത്തുകുമാർ ശിവസ്വാമി, ബാലമുരുഗൻ പനീർസെൽവ, ജമാലുദ്ദീൻ അൻസാരി, മാരിമുത്തു വടിവേലു, മുഹമ്മദ് ഖമറുദ്ദീൻ എന്നിവർക്കാണ് പരിക്ക്. സുമിത്തിെൻറ ഭാര്യ: സുമി (സെൻട്രൽ പോയൻറ് ജീവനക്കാരി). മകൾ: സ്റ്റെഫി. കെ.ഒ.സി പ്രോജക്ടിന് കീഴിൽ ഗൾഫ് സ്പിക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പരിക്കേറ്റവർ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.