തനിമ കുവൈത്ത് 18ാം ദേശീയ വടംവലി മത്സരം ജേതാക്കളായ ഫ്രണ്ട്സ് ഓഫ് രജീഷ് ടീം-എ
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് 18ാം ദേശീയ വടംവലി മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് രജീഷ് ടീം -എ ജേതാക്കളായി.അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന മത്സരത്തിൽ ബോസ്കോ ജ്വല്ലറി ആൻഡ് പ്രിന്റേർസ് ഫ്രണ്ട്സ് ഓഫ് കുവൈത്ത്-ബി ടീം രണ്ടാം സ്ഥാനം നേടി. യു.എൽ.സി കെ.കെ.ബി റെഡ് ടീം നെസ്റ്റ് ആൻഡ് മിസ്റ്റ് മൂന്നാം സ്ഥാനവും യു.എൽ.സി കെ.കെ.ബി ബ്ലൂ ടീം നാലാം സ്ഥാനവും നേടി.
മികച്ച ഭാവിവാഗ്ദാനമായി ബിനു ബിജു, മികച്ച ബാക്കായി സനൂപ്, മികച്ച മുൻനിര താരമായി അജാസ്, മികച്ച പരിശീലകനായി റഷീദ് (മണി), മികച്ച ക്യാപ്റ്റനായി മനോജ് എന്നിവർ അർഹരായി. ഇടുക്കി ബ്രദേഴ്സ് -എയുടെ സിൽജോ ജോർജ് തനിമ സ്പോർട്സ് പെഴ്സൺ ഓഫ് ദി ഇയർ അവാർഡ് നേടി. യൂറോ ഡീസൽ സെന്റർ കുവൈത്ത് കെ.കെ.ഡി.എ ഫെയർ-പ്ലേ ടീം, ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ് ഓഫ് രജീഷ് -എ ടീം അംഗം ആശിഷ് തങ്കപ്പൻ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.