അഹ്മദ് അൽ ഷാറ
കുവൈത്ത് സിറ്റി: സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷാറ ഈ മാസം അവസാനം കുവൈത്ത് സന്ദർശിക്കും. ഇടക്കാല ഭരണാധികാരിയായ ശേഷം അൽ ഷാറയുടെ ആദ്യ ഔദ്യോഗിക കുവൈത്ത് സന്ദർശനമാണിത്.സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ നടത്തിയ ഗൾഫ് പര്യടനം കുവൈത്തോടു കൂടി അവസാനിക്കുമെന്ന് അൽ സയ്യാസ ഡെയ്ലി സിറിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെത്തുന്നതിന് മുമ്പ് അദ്ദേഹം ഒമാൻ സന്ദർശിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ, കുവൈത്ത് രാഷ്ട്രീയ നേതൃത്വവുമായി അൽ ഷാറ കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും. സിറിയക്ക് വലിയ തോതിലുള്ള മാനുഷിക സഹായം എത്തിക്കുന്ന രാജ്യമാണ് കുവൈത്ത്.കുവൈത്തിന്റെ ദീർഘകാല പിന്തുണക്ക് സിറിയയുടെ നന്ദിയും കുവൈത്തിനെ അഹ്മദ് അൽ ഷാറ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.