കുവൈത്ത് സിറ്റി: സ്വരലയ കുവൈത്ത് ഒന്നാം വാർഷികം ‘സ്വരലയ സൗഹൃദോത്സവം 2019’ അബ്ബാസിയ പോ പ്പിൻസ് ഹാളിൽ അരങ്ങേറി. പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ബാബു ഫ്രാൻസിസ്, പൊതുപ്രവർത്തകരായ സക്കീർ പുത്തൻപാലത്ത്, മനോജ് മാവേലിക്കര, ഷൈനി ഫ്രാങ്ക്, മുബാറക് കാമ്പ്രത്ത്, യൂണിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ വിബിൻ, മുനീർ, ബിജു സ്റ്റീഫൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചന്ദ്രൻ, ഷാഫി ഇബ്രാഹിം എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരിരുന്നു. രജനി, ഫൈസൽ ലാൻസ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് ജലാൽ സ്വാഗതവും സെക്രട്ടറി വനജ രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.