??????? ????????????????? ???? ???????? ????????? ???? ????? ?????? ?? ???????? ?? ????? ???????????? ????? ??????????

കുവൈത്ത്​ സിറ്റി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്​​ കുവൈത്തിൽ ഉൗഷ്​മളസ്വീകരണം​. അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹ്​, വിദേശകാര്യ മന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ശക്​തമാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. വിസ പുതുക്കൽ പ്രതിസന്ധിയിലായ എൻജി​നീയർമാർ, ആരോഗ്യ മന്ത്രാലയം റിക്രൂട്ട്​ ചെയ്​ത്​ ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്ന നഴ്​സുമാർ, ഗാർഹികത്തൊഴിലാളികൾ തുടങ്ങി കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്​നങ്ങൾ സുഷമ സ്വരാജ്​ കുവൈത്ത്​ ഉന്നതാധികാരികളുടെ ശ്രദ്ധയിൽപെടുത്തി.


ഇന്ത്യയും കുവൈത്തും തമ്മിലുള്ളത്​ ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തി​​െൻറ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികൾ ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ടെന്നും വ്യക്​തമാക്കിയ അമീർ ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രശ്​നങ്ങൾ അനുഭാവപൂർവം പഠിച്ച്​ നടപടിയെടുക്കുമെന്ന ഉറപ്പുനൽകി. അതിനിടെ, ഇന്ത്യൻ എംബസി വെള്ളിയാഴ്​ച രാവിലെ 10.30ന്​ വിസ പുതുക്കലുമായി ബന്ധപ്പെട്ട്​ പ്രയാസം നേരിടുന്ന ഇന്ത്യൻ എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ്​ ഡിവിഷൻ മേധാവി ഡോ. നാഗേന്ദ്ര പ്രസാദ്​ സംബന്ധിക്കും. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന്​ കുവൈത്ത്​ എൻജിനീയേഴ്​സ്​ സൊസൈറ്റിയുടെ അനുമതിപ്പത്രം വേണമെന്ന്​ മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ്​ പ്രതിസന്ധിക്ക്​ കാരണം. ഇതിന്​ എൻ.ബി.എ അക്രഡിറ്റേഷൻ മാനദണ്ഡമാക്കിയതോടെ യു.ജി.സി, എ.ഐ.സി.ടി‌.ഇ തുടങ്ങിയവയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയ നിരവധി പേർ പ്രതിസന്ധിയിലാവുകയായിരുന്നു. ചൊവ്വാഴ്​ച രാത്രി ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുഷമ സ്വരാജ്​ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മന്ത്രി ബുധനാഴ്​ച മടങ്ങി.

Tags:    
News Summary - susham swarajin sweekaranam-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.