കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കുവൈത്ത് സന്ദർശിക്കുന്നു. ഒക്ടോബർ 30, 31 തീയതികളിലാണ് സുഷമയുടെ സന്ദർശനം. കുവൈത്തിൽ എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന നിബന്ധന ഏർപ്പെടുത്തിയതുമൂലമുള്ള പ്രതിസന്ധി സംബന്ധിച്ച് മന്ത്രി കുവൈത്ത് അധികൃതരുമായി ചർച്ച നടത്തും. ഇന്ത്യയിൽനിന്ന് എൻ.ബി.എ അക്രഡിറ്റേഷൻ ഉള്ള കോളജുകളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ എന്നത് ഒേട്ടറെ ഇന്ത്യൻ എൻജിനീയർമാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യയിലെത്തി മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയിട്ടും വിഷയത്തിൽ പരിഹാരമായിരുന്നില്ല. സുഷമ സ്വരാജിെൻറ കുവൈത്ത് സന്ദർശനത്തിൽ അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എൻജിനീയർമാർ.
ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മന്ത്രിതല ചർച്ചയുണ്ടാവും. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏഴു രാജ്യങ്ങളിലേക്കുള്ള പര്യടന ഭാഗമായി കുവൈത്ത് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഇൗമാസംതന്നെ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിനിടെ, ഡൽഹിയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സന്ദേശം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.