കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ കാമറകളുടെ നിരീക്ഷണം ശക്തമാക്കുന്നു. ഇതിനായി 76 ഉദ്യോഗസ്ഥരെ പ്രത്യേക ചുമതലയിലേക്ക് ആഭ്യന്തര മന്ത്രാലയം നിയമിച്ചു.
സുരക്ഷാ കാമറ നിയമവും പരിശോധന നിയമഭേദഗതിയും അനുസരിച്ചാണ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് സഊദ് അസ്സബാഹ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മാനവവിഭവശേഷിയും ഐ.ടി വകുപ്പും ഉൾപ്പെട്ട ഈ ഉദ്യോഗസ്ഥർക്ക് സ്ഥാപനങ്ങൾ പരിശോധിക്കാനും ലംഘനങ്ങൾ കണ്ടെത്താനും അധികാരമുണ്ട്.
ലംഘനവുമായി ബന്ധപ്പെട്ട വസ്തുക്കൾ പിടിച്ചെടുക്കാനും റിപ്പോർട്ടുകൾ തയാറാക്കി അധികാരികൾക്ക് കൈമാറാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരം നൽകി.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ സുരക്ഷാ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.