നാ​ഷ​ന​ൽ ഗാ​ർ​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം

നാ​ഷ​ന​ൽ ഗാ​ർ​ഡു​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ- ഡെ​പ്യൂ​ട്ടി ചീ​ഫ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലും സു​ര​ക്ഷ​യി​ലും നാ​ഷ​ന​ൽ ഗാ​ർ​ഡു​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ലു​തെ​ന്ന് നാ​ഷ​ന​ൽ ഗാ​ർ​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്. നാ​ഷ​ന​ൽ ഗാ​ർ​ഡു​ക​ൾ​ക്ക് കു​വൈ​ത്ത് നേ​തൃ​ത്വം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ ഗാ​ർ​ഡി​ന്‍റെ ക​ബ്ദ് റി​ലേ സ്റ്റേ​ഷ​ൻ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. നാ​ഷ​ന​ൽ ഗാ​ർ​ഡ് ചീ​ഫ് ശൈ​ഖ് സ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹി​ന്‍റെ ആ​ശം​സ​ക​ൾ ശൈ​ഖ് ഫൈ​സ​ൽ കൈ​മാ​റി. രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ ദേ​ശീ​യ ഗാ​ർ​ഡു​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ ഡെ​പ്യൂ​ട്ടി ചീ​ഫ് പ്ര​ശം​സി​ച്ചു. പൂ​ർ​ണ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കാ​നും ഉ​ണ​ർ​ത്തി. എ​ല്ലാ ചു​മ​ത​ല​ക​ളി​ലും വി​ജ​യി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Tags:    
News Summary - support for National Guards - Deputy Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.