സ്വീകരണ സമ്മേളനവും സൺഡേ സ്കൂൾ ആനിവേഴ്സറിയും ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ നേതൃത്വത്തിൽ കുവൈത്ത് പാത്രിയാർക്കൽ വികാർ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണവും മോർ അത്താനോസ്യോസ് ജേക്കബിന്റെ സൺഡേ സ്കൂൾ ആനിവേഴ്സറിയും സംഘടിപ്പിച്ചു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ യഥാർഥ വിശ്വാസിയുടെ ജീവിതത്തിൽ മറ്റെന്തിനേക്കാളും മുകളിൽ ദൈവമായിരിക്കണമെന്നും ജീവിതത്തിൽ ദയയുള്ളവരായിരിക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ മെത്രാപ്പോലീത്ത ഉണർത്തി.
ഇടവക വികാരി ഫാ. ജിബു ചെറിയാൻ, സെന്റ് മേരീസ് യാക്കോബായ ദേവാലയം വികാരി ഫാ. സിബി എൽദോസ്, സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയ വികാരി ജോസ് ഫാ. എബി സക്കറിയ, ഫാ. ഗീവർഗീസ് കാവനാട്ടേൽ, ഡീക്കൻ എബ്രഹാം, ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റി ജോൺ എം. പൈലി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു എം. വർഗീസ്, സുബാഷ് പി. വടാത്ത്, ജോബി ഐസക്, അനു നോബി, ജിബി സുശീൽ എന്നിവർ സന്നിഹിതരായി. സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.