ഉച്ചസമയത്തെ പുറംജോലി: 32 കമ്പനികൾക്കെതിരെ നടപടി

കുവൈത്ത്‌ സിറ്റി: രാജ്യത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന കടുത്ത ചൂട് പരിഗണിച്ച് പ്രഖ്യാപിച്ച ഉച്ചസമയത്തെ പുറംജോലി വിലക്ക് ലംഘിക്കുന്ന കമ്പനികളെ പിടികൂടാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ഒരാഴ്​ചക്കിടെ 32 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. കുവൈത്തി​​െൻറ എല്ലാ ഭാഗങ്ങളിലും മാന്‍പവര്‍ അതോറിറ്റിയുടെ കീഴില്‍ പരിശോധന നടത്തും.


 മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്​റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്​ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക്. നിയമം ലംഘിച്ച്​ പണിയെടുപ്പിച്ച ഒാരോ തൊഴിലാളിക്കും 100 ദിനാര്‍ വരെ പിഴ ഇൗടാക്കും.

ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്​ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമാണ് റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട മിക്ക നിയമലംഘനങ്ങളും. പെട്രോള്‍ സ്‌റ്റേഷനില്‍ ജോലിചെയ്യുന്നവര്‍, മോട്ടര്‍സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക്​ മാത്രമാണ്​ തുറന്ന സ്ഥലങ്ങളിലെ ഉച്ച​ജോലി വിലക്കിൽനിന്ന്​ ഇളവ്​ അനുവദിച്ചിട്ടുള്ളതെന്നും മറ്റു മേഖലകളിൽ കുവൈത്തിലെ മുഴുവന്‍ ഭാഗങ്ങളിലും പരിശോധന നടത്തി ഉച്ച സമയത്ത് തൊഴിലിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മാൻപവർ അതോറിറ്റി പബ്ലിക്​ റിലേഷൻ ഡയറക്​ടർ അസീൽ അൽ മസായിദ്​ പറഞ്ഞു.

Tags:    
News Summary - summer job ban: action against 32 company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.