കുവൈത്ത് സിറ്റി: ഇടവേളക്കു ശേഷം സുലൈബീകാത്ത് കടലോരങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങ ുന്ന പ്രതിഭാസം. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് പരിസരവാസികൾ മത്സ്യങ്ങൾ കൂട്ടത്തേ ാടെ ചത്തത് ശ്രദ്ധയിൽപ്പെട്ടത്. ഏതാനും മാസങ്ങൾക്കു മുമ്പ് ശുവൈഖ് ഉൾപ്പെടെ തീര പ്രദേശങ്ങളിൽ സമാനമായ പ്രതിഭാസം കാണപ്പെട്ടിരുന്നു. അതേസമയം, ഇത് ഒറ്റപ്പെട്ട പ്രതിഭാസമാണെന്ന് കുവൈത്ത് കാർഷിക- മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി.
കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന കാരണങ്ങൾ ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. ഈ വിഷയം ചർച്ച ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച ചേരും. മത്സ്യമുൾപ്പെടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.