ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം 

കുവൈത്ത് സിറ്റി: ഫ്രന്‍ഡ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) ഡോ. സുകുമാര്‍ അഴീക്കോടിന്‍െറ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. മംഗഫ് ഫോക് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കല കുവൈത്ത് പ്രസിഡന്‍റ് സുഗതകുമാര്‍, പ്രേമന്‍ ഇല്ലത്ത് (എഴുത്തുകാരന്‍, പ്രതിഭ കുവൈത്ത്), ഷൈനി ഫ്രാങ്ക് (സാമൂഹിക പ്രവര്‍ത്തക), മജീദ് (വെല്‍ഫെയര്‍ കേരള), നളിനാക്ഷന്‍ (കാസര്‍കോട് അസോസിയേഷന്‍), സുരേന്ദ്രന്‍ (മലയാള അധ്യാപകന്‍) എന്നിവര്‍ സംസാരിച്ചു. കുവൈത്തിലെ എല്ലാ മലയാളികള്‍ക്കുമായി വൈകീട്ട് മൂന്നുമുതല്‍ ആറുവരെ നടത്തിയ പ്രബന്ധരചനാ മത്സരം ഗിരിമന്ദിരം ശശികുമാര്‍, സതീശന്‍ മുട്ടില്‍, കെ. ദയാനന്ദന്‍, പി. രാജേഷ് എന്നിവര്‍ നിയന്ത്രിച്ചു,പ്രസംഗ പരിശീലനക്കളരി പ്രകാശന്‍ പുത്തൂര്‍, സുരേന്ദ്രന്‍, രാജേഷ് ബാബു എന്നിവര്‍ നയിച്ചു. പ്രസിഡന്‍റ് ബിജു ആന്‍റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍. സലീം സ്വാഗതവും ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ സെക്രട്ടറി ഷംജു നന്ദിയും പറഞ്ഞു. ഇന്ത്യന്‍ എംബസിയിലെ സേവനത്തിനുശേഷം  മടങ്ങുന്ന സെക്കന്‍ഡ് സെക്രട്ടറി ശ്രീവാസ്തവക്കും പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന അബ്ബാസിയ യൂനിറ്റ് അംഗം രാധാകൃഷ്ണന്‍ നെല്ലറക്കും യാത്രയയപ്പ് ന
ല്‍കി.

Tags:    
News Summary - sukumar azhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.