Posted On
date_range Updated On
date_range ആത്മഹത്യാശ്രമം നടത്തിയ ഇന്ത്യക്കാരിയെ പൊലീസ് രക്ഷിച്ചു
ഖൈത്താൻ: കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരിയെ പൊലീസ് രക്ഷിച്ചു.ആരോഗ്യമന്ത്രാലയത്തിലെ നഴ്സാണ് മാനസിക പ്രയാസം കാരണം ആത്മഹത്യക്ക് ശ്രമിച്ചത്. ഫ്ലാറ്റിെൻറ ജനൽ വഴി താഴേക്ക് ചാടാനുള്ള യുവതിയുടെ ശ്രമം തിരിച്ചറിഞ്ഞ കൂെടയുള്ളവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് അനുനയത്തിലൂടെയാണ് യുവതിയെ കീഴ്പ്പെടുത്തിയത്. യുവതി ഇപ്പോൾ മനോരോഗ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.