Posted On
date_range Updated On
date_range സുഡാനിലെ പട്ടിണിബാധിതപ്രദേശങ്ങളിൽ റെഡ്ക്രസൻറ് സഹായം
കുവൈത്ത് സിറ്റി: വടക്കൻ സുഡാനിലെ പട്ടിണിബാധിത പ്രദേശങ്ങളിൽ കുവൈത്ത് റെഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിൽ സഹായമെത്തിച്ചു. ലോക ഭക്ഷ്യസഹായനിധിയുടെയും ഖത്തർ റെഡ്ക്രസൻറിെൻറയും സഹകരണത്തോടെയാണ് കുവൈത്ത് പദ്ധതി നടപ്പാക്കുന്നത്. റെഡ്ക്രസൻറ് ഭരണസമിതി മേധാവി ഡോ. ഹിലാൽ അൽസായിർ കുവൈത്ത് വാർത്തഏജൻസിയോട് അറിയിച്ചതാണ് ഇക്കാര്യം.
ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് വിതരണം നടത്തിയത്. വടക്കൻ സുഡാനിൽ ഒരു ലക്ഷം അഭയാർഥികൾ പട്ടിണിയിലാണെന്നും ഇവരിൽ 270 കുട്ടികൾ പോഷകാഹാരക്കുറവുമൂലം രോഗബാധിതരാണെന്നും ഡോ. ഹിലാൽ അൽ സായിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.