കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ), സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് എന്നിവ സംയുക്തമായി സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് വിതരണം ശനിയാഴ്ച. വൈകീട്ട് 6.45ന് അബ്ബാസിയ ഓക്സ്ഫ്ഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് പരിപാടി.
ഈ വർഷം 10,12 ക്ലാസുകളിൽ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുവൈത്തിലെ മലയാളി വിദ്യാർഥികളെയാണ് ആദരിക്കുന്നത്. ടോപ്പേഴ്സിനും, സബ്ജെക്ട് ടോപ്പേഴ്സിനും പ്രത്യേകം അവാർഡ് നൽകും. അവാർഡിന് അപേക്ഷിച്ച വിദ്യാർഥികൾ കൃത്യസമയത്ത് എത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99877182 , 515 74715.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.