കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കുകൾ വ്യക്തിഗത അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകളുടെ നിരീക്ഷണം കർശനമാക്കി. വ്യക്തികളുടെ രേഖപ്പെടുത്തിയ വരുമാനത്തേക്കാൾ കൂടുതൽ നിക്ഷേപങ്ങളെയും അസാധാരണ പണമിടപാടുകളെയും ലക്ഷ്യമിട്ടാണ് നടപടി. മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഇടപാടാണ് പ്രധാനമായും പരിശോധിക്കുന്നത്. ബാങ്ക് രേഖകളിൽ വ്യക്തമാക്കിയ വരുമാനത്തോട് പൊരുത്തപ്പെടാത്ത തുകകൾ ഇടപാടിൽ കണ്ടെത്തിയാൽ ബാങ്കുകൾ അന്വേഷിക്കും.
അക്കൗണ്ട് ഉടമ തൃപ്തികരമായ വിശദീകരണം നൽകുന്നില്ലെങ്കിൽ കേസ് സാമ്പത്തിക അന്വേഷണ യൂനിറ്റിലേക്ക് റഫർ ചെയ്യുമെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. വ്യക്തിഗത അക്കൗണ്ടുകൾ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം ഇടപാടുകൾ നടത്തുന്നവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.സ്വദേശികളും പ്രവാസികളും ഉൾപ്പെടെ മിക്കവരും ഇപ്പോൾ ഇലക്ട്രോണിക് പണമിടപാടുകൾ വഴിയാണ് തുക കൈമാറുന്നത്.
സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ബാങ്കിങ് മേഖലയെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.