കുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ നടത്തിയ കർശന സുരക്ഷ പരിശോധനയാണ് എണ്ണം കുറയാൻ കാരണം. ഒരു വർഷത്തിനുള്ളിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം 1,60,000ത്തിൽനിന്ന് ഏകദേശം 1,20,000 ആയി കുറഞ്ഞതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താമസ നിയമങ്ങൾ ലംഘിച്ചവരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്.
നിയമലംഘനം നടത്തുന്ന തൊഴിലാളികളുള്ള സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച ഗൗരവമേറിയതും ദൃഢവുമായ സമീപനമാണ് വിജയത്തിനു കാരണം.താമസ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരും. മരുഭൂമി പ്രദേശങ്ങൾ, ഫാമുകൾ എന്നിവിടങ്ങളും തിരച്ചിലിൽ ഉൾപ്പെടുത്തും.
ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ, താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 11,000ത്തോളം വ്യക്തികളെ രാജ്യത്തുനിന്ന് നാടുകടത്തിയിട്ടുണ്ട്.രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസഥ പരിഹരിക്കുക, തൊഴിൽ മേഖല ശുദ്ധീകരിക്കുക, സുരക്ഷ നിലനിർത്തുക എന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.