കുവൈത്ത് സിറ്റി: പരിശോധനയും നടപടികളും കർശനമാക്കിയതോടെ രാജ്യത്ത് റോഡ് അച്ചടക്കത്തിൽ ശ്രദ്ധേയമായ പുരോഗതി. ഈ മാസം 20 നും 25 നും ഇടയിൽ നിയമലംഘനങ്ങളിൽ 55 ശതമാനം കുറവുണ്ടാക്കിയതായി സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ കർശനമായ ഇടപെടൽ, പുതുതലമുറ നിരീക്ഷണ കാമറകളുടെ വിന്യാസം, പൊതുജന അവബോധ കാമ്പയിനുകൾ എന്നിവയാണ് ഇതിനു കാരണം.
വാഹനം തെറ്റായ വശത്ത് നിന്ന് മറികടക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ, നിരോധിത പ്രദേശങ്ങളിൽ പാർക്ക് ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കി നടപടി സ്വീകരിക്കുന്നുണ്ട്. ഇവയിൽ രണ്ടു മാസം വരെ വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കുന്നുണ്ട്. ശനിയാഴ്ച ഹൈവേകളിലും ഇന്റർസെക്ഷനുകളിലും നടത്തിയ പരിശോധനയിൽ ഗതാഗതം തടസ്സപ്പെടുത്തൽ, തെറ്റായി മറികടക്കൽ എന്നിവക്ക് സ്മാർട്ട് കാമറകൾ വഴി 365 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഒക്ടോബർ 20ന് ഇത്തരത്തിൽ 823 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.