രാത്രിയിലെ കടയടപ്പ് നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന
കടയടപ്പ് നിർദേശം ഉറപ്പുവരുത്താൻ കർശന പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിൽ രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന മന്ത്രിസഭ നിർദേശം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും കർശന പരിശോധന നടത്തുന്നു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഉത്തരവ് പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം 34 നിയമലംഘനം കണ്ടെത്തി. 74 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഭക്ഷണസാധനങ്ങൾ, മരുന്ന് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ വ്യാപാരസ്ഥാപനങ്ങൾ രാത്രി എട്ടിനുശേഷം പ്രവർത്തിക്കരുതെന്നാണ് നിർദേശം. എല്ലാവരും കടയടച്ച് മടങ്ങുന്നതിനാൽ രാത്രി എട്ടു മുതൽക്കുള്ള സമയങ്ങളിൽ കുവൈത്തിലെ റോഡുകളിൽ വൻ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.
കൺഫ്യൂഷൻ വേണ്ട; രാത്രിയിൽ ഹോട്ടൽ തുറക്കാം
കുവൈത്ത് സിറ്റി: കുവൈത്തിൽ രാത്രി എട്ടുമുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് വിലേക്കർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശയക്കുഴപ്പം തീർന്നിട്ടില്ല. തെറ്റിദ്ധാരണ മൂലം ഞായറാഴ്ച രാത്രി എട്ടിനുമുമ്പ് നിരവധി റസ്റ്റാറൻറുകൾ അടച്ചു. ചിലർ വൈകീട്ട് അഞ്ചു മുതൽക്ക് ടേബ്ൾ സർവിസ് ഒഴിവാക്കി. അതിെൻറയൊന്നും ആവശ്യമില്ല. മന്ത്രിസഭ ഉത്തരവിൽ പറയുന്നത് ഇപ്രകാരമാണ്.
- സലൂണുകളും ഹെൽത്ത് ക്ലബുകളും പൂർണമായി അടയ്ക്കണം (പകൽ ഉൾപ്പെടെ)
- വാണിജ്യസ്ഥാപനങ്ങൾ പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം
- ഭക്ഷണസാധനങ്ങൾ, മരുന്ന് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാത്രിയും പ്രവർത്തിക്കാം. റസ്റ്റാറൻറുകളിൽ രാത്രി എട്ടിനുശേഷം ഇരുന്നു കഴിക്കാൻ പാടില്ല (ഡെലിവറി പ്രശ്നമല്ല)
- അത്യാവശ്യങ്ങൾക്ക് വാഹനമെടുത്ത് പുറത്തുപോകുന്നതിന് പ്രശ്നമില്ല (രാത്രിയും പകലും)
- പാർട്ടികൾക്കും ഒത്തുകൂടലുകൾക്കും പൂർണമായ വിലക്ക്
- കർഫ്യൂ ഇല്ല, പുറത്തുപോകാം (അത്യാവശ്യത്തിനു മാത്രം പുറത്തുപോകണമെന്ന് പൊതു മാർഗനിർദേശം)
- ഫെബ്രുവരി ഏഴു മുതൽ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനവിലക്ക് (നയതന്ത്ര പ്രതിനിധികൾ, ആരോഗ്യജീവനക്കാർ എന്നിവർക്കും ഇവരുടെ നേരിട്ടുള്ള ബന്ധുക്കൾക്കും ഗാർഹികത്തൊഴിലാളികൾക്കും ഇളവ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.