പ്രതികളും പിടിച്ചെടുത്ത ലഹരിവസ്തുക്കളും
കുവൈത്ത് സിറ്റി: ലഹരിമരുന്നുകൾക്കെതിരെ കർശന നടപടി തുടരുന്നു. വ്യാഴാഴ്ച നാല് വ്യത്യസ്ത കേസുകളിലായി ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരുടെ കൈവശം ഏകദേശം 12.8 കിലോ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും ഒരു തോക്കും കണ്ടെത്തി. മയക്കുമരുന്ന് വിപത്തിനെ ചെറുക്കുന്നതിനുള്ള സുരക്ഷാശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ നിരവധി പരിശോധനകൾ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് വ്യാപാരികളെയും കടത്തുകാരെയും ശക്തമായി നേരിടും. സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനും ഡീലർമാരുടെ ശൃംഖലകൾ തകർക്കുന്നതിനും 24 മണിക്കൂറും ഫീൽഡ് ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യസുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനും ഭാവിതലമുറകളെ ഈ വിനാശകരമായ വിപത്തിന്റെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും പ്രതിജഞാബദ്ധരാണെന്നും ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.