കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായുള്ള കരാറിൽ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനായി സംയുക്ത കമീഷൻ (ജെ.സി.സി) സ്ഥാപിക്കുന്നതാണ് കരാർ.
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ പുതിയ സംയുക്ത പ്രവർത്തക സമിതികൾ രൂപവത്കരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സമിതികൾ ജെ.സി.സിയുടെ കീഴിൽ പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഹൈഡ്രോകാർബൺ, ആരോഗ്യം, കോൺസുലർ കാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള പ്രവർത്തക സമിതികളെയും ജെ.സി.സി നിരീക്ഷിക്കും.
ഇന്ത്യയിലെത്തിയ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയുടെ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അബ്ദുല്ല അൽ യഹ്യ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.