‘സ്റ്റോർമ് റൈഡേഴ്‌സ്’ ക്രികറ്റ് ടീം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത ക്രിക്കറ്റ് ടീം 'സ്റ്റോർമ് റൈഡേഴ്‌സിന്റെ' ജഴ്‌സി പ്രകാശനം ചെയ്തു.
മാനേജർ ഷുക്കൂർ ടീം സ്പോൺസർ ആയ അഫാൻ ടെക്നോളജീസ് മാനേജിങ് ഡയറക്ടർ അൻഷാദിന് ജഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു. ക്യാപ്റ്റൻ ലിജോ അധ്യക്ഷത വഹിച്ചു. ടീം ബോർഡ് അംഗങ്ങളായ വിനീഷ്, സമീർ, രാഹുൽ ഗണേഷ്, രാഹുൽ രഘു, രാഹുൽ നായർ, ഉണ്ണി, സാദ്, ഇർഷാദ്, മനീഷ്, സുബിൻ എന്നിവർ സംസാരിച്ചു.
മുഖ്യാതിഥി ബ്ലാക്ക് സി.സി ഉടമ സിദ്ദീഖിനുള്ള ഉപഹാരം ടീം ബോർഡ് മെംബർ സുർജിത് കൈമാറി. ചടങ്ങിൽ കുവൈത്ത് ഇന്റർനാഷനൽ ടീമിന്റെ ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന് വിജയആശംസ നേർന്നു. ടീം ബോർഡ് മെംബർ റെജീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.