കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്കായി കെ.ഐ.ജി കുവൈത്ത് രൂപം കൊടുത്ത ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയുടെ 2018 വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി. വെസ്റ്റ് മേഖലയുടെ അംഗത്വ വിതരണം വിനോദ് പെരേരക്ക് നൽകി കൺവീനർ അഫ്താബ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖലയുടെ അംഗത്വ വിതരണം സംഗീത സംവിധായകനും കവിയുമായ സുനിൽ കുമാർ തൃത്താലക്ക് നൽകി മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്സൽ ഉദ്ഘാടനം ചെയ്തു. രണ്ട് മേഖലകളിലും നടന്ന ഒരുമ ഭാരവാഹികളുടെ സമ്മേളനത്തിലാണ് ഉദ്ഘാടനം നടന്നത്. വെസ്റ്റ് മേഖല സമ്മേളനം കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരിയും ഈസ്റ്റ് മേഖല സമ്മേളനം ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് ശരീഫും ഉദ്ഘാടനം ചെയ്തു. ഒരുമയുടെ പാർട്ണർമാരായ അമേരിക്കൻ ടൂറിസ്റ്റർ ഒരുമ അംഗങ്ങൾക്ക് നൽകുന്ന ഡിസ്കൗണ്ട് കൂപ്പൺ കമ്പനി അക്കൗണ്ട്സ് മാനേജർ ശശിയിൽനിന്നും റജബ് കാർഗോ നൽകുന്ന ഡിസ്കൗണ്ട് കൂപ്പൺ മാനേജർ ബഷീറിൽനിന്നും ഒരുമ ചെയർമാൻ എ.സി. മുഹമ്മദ് സാജിദ് ഏറ്റുവാങ്ങി. ഏഴാം വർഷത്തിലേക്ക് കടക്കുന്ന ഒരുമയുടെ അംഗത്വ കാമ്പയിൻ ഡിസംബർ ഒന്നുമുതൽ ജനുവരി 31വരെയാണ്. പുതുതായി അംഗത്വമെടുക്കുന്നവർ മരണപ്പെട്ടാൽ നോമിനിക്ക് രണ്ടു ലക്ഷം രൂപയും തുടർച്ചയായ രണ്ടാം വർഷമാണ് അംഗത്വമെടുക്കുന്നതെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായി തുടരുന്നവർക്ക് നാലു ലക്ഷം രൂപയും സഹായ ധനം ലഭിക്കും. കൂടാതെ, അംഗത്വ കാലാവധിയിലായിരിക്കെ വൃക്കരോഗം, അർബുദം എന്നിവയുടെ ചികിത്സക്കും ബൈപാസ് സർജറി, ആൻജിയോ പ്ലാസ്റ്റി എന്നിവക്കും 50,000 രൂപ വരെ ചികിത്സാ സഹായവും ലഭിക്കും. പദ്ധതിയിൽ അംഗമാവുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽനിന്ന് പ്രത്യേക ഓഫറുകൾ ലഭിക്കും. കുവൈത്തിലെ ശിഫ അൽ ജസീറ, അൽ നാഹിൽ ക്ലിനിക്കുകളിൽ പ്രത്യേക കിഴിവോടുകൂടി ചികിത്സ നേടാം.
ഫയൽ ഒാപണിങ് സൗജന്യമാണ്. ഫിസിഷ്യന് രണ്ടു ദീനാറും സ്പെഷലിസ്റ്റിന് നാലു ദീനാറും മാത്രം കൺസൽേട്ടഷൻ ഫീസ് നൽകിയാൽ മതി. മറ്റു പരിശോധനകൾക്കും ഇളവുണ്ട്.
ബഹ്റൈൻ എക്സ്ചേഞ്ച് ശാഖകളിൽനിന്ന് ആകർഷകമായ നിരക്കിൽ പണമയക്കാൻ സൗകര്യം, ഇമേജസിൽ എം.ആർ.ഐ (90 ദീനാർ), സി.ടി സ്കാൻ (50 ദീനാർ) എന്നിവക്ക് ആകർഷക നിരക്കുകൾ, അമേരിക്കൻ ടൂറിസ്റ്ററിൽ 50 ശതമാനം ഇളവിൽ ബാക്ക്പാക്ക് ബാഗ് എക്സ്ചേഞ്ച് സൗകര്യം, മലബാർ ഗോൾഡിൽ ഒാരോ പർച്ചേസിനും പ്രത്യേക സമ്മാനം, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് നൽകുന്ന പത്തു ശതമാനം കൂപ്പൺ, റജബ് കാർഗോ നൽകുന്ന രണ്ടു ദീനാർ കൂപ്പൺ, തക്കാര റസ്റ്റാറൻറ് നൽകുന്ന 500 ഫിൽസ് കൂപ്പൺ എന്നിവയും ഒരുമ അംഗങ്ങൾക്ക് ലഭിക്കും. പുതുതായി അംഗത്വമെടുക്കാൻ രണ്ടര ദീനാറും പുതുക്കാൻ രണ്ടു ദീനാറുമാണ് നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾ www.orumakuwait.com വെബ്സൈറ്റിൽ ലഭിക്കും. കെ.ഐ.ജി വൈസ് പ്രസിഡൻറ് കെ.എ. സുബൈർ, കെ.ഐ.ജി ഈസ്റ്റ് മേഖല വൈസ് പ്രസിഡൻറ് കെ. അബ്ദുൽറഹ്മാൻ, വെസ്റ്റ് മേഖല ആക്ടിങ് പ്രസിഡൻറ് അൻസാർ, ജനറൽ സെക്രട്ടറി എൻ.പി. അബ്ദുൽ റസാഖ്, ഒരുമ സെക്രട്ടറി റിശ്ദിൻ അമീർ, ട്രഷറർ എസ്.എൽ.പി മുഹമ്മദ് റഫീഖ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ്, ഷാഹിൽ മലബാർ ഗോൾഡ്, ഗഫൂർ റജബ് കാർഗോ, ഒരുമ ഈസ്റ്റ് മേഖല കൺവീനർ നിസാർ കെ. റഷീദ്, സെക്രട്ടറി അബ്ദുല്ല ഫൈസൽ, ട്രഷറർ സി.കെ. അഹ്മദ്, വെസ്റ്റ് മേഖല ഒരുമ സെക്രട്ടറി മുഹമ്മദ് ഫഹീം, ട്രഷറർ ടി.കെ. മുഹമ്മദ് ശബീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.