കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമാ ഇടവക പാരിഷ് ഫെസ്റ്റിവൽ വെള്ളിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനുപ് കോവളം, കൂടാതെ കോമഡി ആർട്ടിസ്റ്റ് സുധി കലാഭവൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്നും, കോമഡി പരിപാടിയും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വിവിധ കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, നാടൻ തട്ടുകട, എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.