കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്ഐ ഇടവക ആദ്യഫല പെരുന്നാൾ ഈ മാസം 17ന് രാവിലെ എട്ടു മണി മുതൽ എൻ.ഇ.സി.കെ ദേവാലയത്തിൽ നടക്കും. സമർപ്പണശുശ്രൂഷയോടെ ആദ്യഫലപ്പെരുന്നാളിനു ആരംഭമാകും.
ക്രിസ്തീയ ഗാന രചയിതാവും ഡി.എസ്.എം.സി മുൻ ഡയറക്ടറുമായ റവ. സാജൻ പി. മാത്യു ആദ്യ ഫല പെരുന്നാൾ ഉദ്ഘാടനം ചെയ്യും. റവ. സി.എം. ഈപ്പൻ അധ്യക്ഷത വഹിക്കും. ഇന്ത്യൻ എംബസി പ്രതിനിധി ഹരീത്ത് ഖേത്തൻ ഉൾപ്പെടെ കുവൈത്തിലെ വിവിധ ആധ്യാത്മിക സാമൂഹിക നേതാക്കന്മാർ പങ്കെടുക്കും.
ജനറൽ കൺവീനർ വിനോദ് കുര്യൻ , ജോൺസൺ വർഗീസ്, ഫിൽജി ജേക്കബ് , തോമസ് ജോൺ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം വഹിക്കുന്നു.
ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ 30 വ്യത്യസ്ത ഭക്ഷണശാലകൾ പ്രവർത്തിക്കും. വിവിധ കല സാംസ്കാരിക പരിപാടികളും ക്രിസ്തീയ ദേവാലയങ്ങളുടെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.