കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഇടവക പെരുന്നാൾ ആഘോഷം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം പത്രോസ് സ്ലീഹായുടെ പെരുന്നാൾ കൊണ്ടാടി. വിശുദ്ധ കുർബാനക്കുശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ റാസ നടത്തി.
തുടർന്ന് നേർച്ച വിളമ്പോടുകൂടി പെരുന്നാൾ സമാപിച്ചു. പെരുന്നാളിന് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ കാർമികത്വം നൽകി. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റി ചെസി ചെറിയാൻ, സെക്രട്ടറി സുനിൽ ജോസഫ്, കമ്മിറ്റി അംഗങ്ങളായ മാത്യു എബ്രഹാം, അനീഷ് തോമസ്, സിനു ചെറിയാൻ, സോണി ജോയ്, റിന്റോ എബ്രഹാം, റോജിഷ് സ്കറിയ, റോബി തോമസ്, ടോമി തോമസ്, ഡോണ ജോസഫ്, സിഞ്ചു രാജു, ഫിലിപ്പ് സ്കറിയ എന്നിവർ നേതൃത്വം നൽകി.
ഉപരിപഠനത്തിന് നാട്ടിലേക്കു പോകുന്ന ഇടവകയിലെ മുതിർന്ന കുട്ടികൾക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. 10, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മെമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.