സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ഇന്ത്യൻ അംബാസഡർ
ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. മഹാഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത മുഖ്യപ്രഭാഷണം നടത്തി. ഹവല്ലി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ നാഷനൽ ഇവഞ്ചലിക്കൽ ചർച്ച് പ്രതിനിധി അജോഷ് മാത്യൂ, കുവൈത്ത് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. പി.ജെ. സിബി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസെറി ജെയിംസ് ജേക്കബ്, മഹാ ഇടവക ട്രഷറാർ സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, കെ.ഇ. മാത്യൂ, ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, ബഹറിൻ എക്സ്ചേഞ്ച് കമ്പനി സി.ഇ.ഒ മാത്യൂസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. സഹവികാരി ഫാ. മാത്യൂ തോമസ് സ്വാഗതവും ആദ്യഫലപ്പെരുന്നാൾ ജനറൽ കൺവീനർ ഷാജി വർഗീസ് നന്ദിയും പറഞ്ഞു.
സ്മരണിക സുവനീർ കൺവീനർ ടിജു അലക്സ് പോളിൽനിന്നും ഏറ്റുവാങ്ങി മാത്യൂസ് വർഗീസിന് നൽകി ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു. നടിയും ഗായികയുമായ അനാർക്കലി മരക്കാർ, ഫൈസൽ, ശിഖാ പ്രഭാകർ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്, മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഷോ, മറ്റു കലാപരിപാടികൾ, ഊട്ടുപുര, ഫുഡ് സ്റ്റാൾ എന്നിവ ആകർഷണങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.