സ്പെഷൽ ഒളിമ്പിക്സസ് സമ്മർ ഗെയിംസിൽ മെഡൽ നേടിയ കുവൈത്ത് കായികതാരങ്ങൾ
കുവൈത്ത് സിറ്റി: ബർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ കുവൈത്തിന് മികച്ച നേട്ടം. ബൈക്കിങ്, ഭാരോദ്വഹനം, കുതിരസവാരി മത്സരങ്ങളിൽ കുവൈത്ത് അത്ലറ്റുകൾ മൂന്നു സ്വർണവും മൂന്നു വെള്ളിയും നേടി. ഭാരോദ്വഹനത്തിൽ സൽമാൻ ഷെഹാബ് രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടിയപ്പോൾ സൈക്ലിങ്ങിൽ മനാർ അൽ അലാവി ഒരു സ്വർണവും, കുതിരസവാരിയിൽ ബസ്മ അൽ ബൊസൈലിക്ക് വെള്ളിയും ലഭിച്ചു.
നേട്ടം സൽമാൻ ഷെഹാബ് മെഡലുകൾ നേടാൻ സഹായിച്ച പരിശീലകനും മനാർ അൽ അലാവി കുവൈത്തിനും അതിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും സമർപ്പിച്ചു. മത്സരത്തിനിടെ കനത്ത മഴ പെയ്തിട്ടും വെള്ളി മെഡൽ നേടാനായതിൽ ബസ്മ അൽ ബൊസൈലി സന്തോഷം പ്രകടിപ്പിച്ചു.
മത്സരത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ കുവൈത്തിന്റെ ആകെ മെഡലുകൾ ഏഴായി ഉയർന്നു. ആദ്യ ദിനത്തിൽ അത്ലറ്റുകളായ ഹജർ അൽറാഷിദിയും, റവാൻ അൽ ബൽഹാനും ബോക്സ് ഡബിൾസ് മത്സരത്തിൽ വെങ്കലം നേടിയിരുന്നു. തീവ്ര പരിശീലനത്തിന്റെയും പിന്തുണയുടെയും ഫലമാണ് അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് അത്ലറ്റുകളുടെ നേട്ടത്തിന് പിന്നിലെന്ന് കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഹന അൽ സവാവി പറഞ്ഞു. മെഡൽ നേടിയവരെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല അഭിനന്ദിച്ചു. കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.