സൗഹൃദ വേദി സാൽമിയ സൗഹൃദ ഓണ സംഗമത്തിൽ താജുദ്ദീൻ മദീനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘സൗഹൃദ വേദി’ സാൽമിയ സൗഹൃദ ഓണസംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ഇഫ റുക്കിയ നജീബ്, ഇസ്മ റുക്കിയ നജീബ് എന്നിവർ പ്രാർഥനാ ഗാനം ആലപിച്ചു.ഫാ. റീജൻ ബേബി (സെന്റ് തോമസ് മാർത്തോമാ ചർച്ച് കുവൈത്ത്), നാടക- ഷോർട്ട് ഫിലിം സംവിധായകൻ ജിതേഷ് രാജൻ താഴത്ത് എന്നിവർ ഓണ സന്ദേശങ്ങൾ നൽകി. താജുദ്ദീൻ മദീനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സൗഹൃദവേദി മുൻ പ്രസിഡന്റ് പയസ്സ് ജോർജ്ജ് ആശംസ നേർന്നു.
ഷീജയും സംഘവും സംഘ ഗാനം അവതരിപ്പിച്ചു. ‘സർഗ വേദി’ സാൽമിയയുടെ നേതൃത്വത്തിൽ ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി, നസീർ കൊച്ചി, ഷീജ കുര്യാക്കോസ് എന്നിവർ ഓണ ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ് ഷിബിലി ആങ്കറിങ് നടത്തി.കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു. സൗഹൃദ വേദി സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതവും ജനറൽ കൺവീനർ അമീർ കാരണത്ത് നന്ദിയും പറഞ്ഞു.
ആസിഫ് ഖാലിദ്, സലാം ഒലക്കോട്, സഫ്വാൻ ആലുവ, നാസർ മടപ്പള്ളി, സലീം പതിയാരത്ത്, അസ്ലഹ്, നജീബ് എം.പി, താജുദ്ധീൻ, ജഹാൻ, നാസർ പതിയാരത്ത്, മുഹമ്മദ് നിയാസ്, ദിൽഷാദ്, ഫാറൂഖ് ശർഖി എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. ഓണ സദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.