കുവൈത്ത് സിറ്റി: വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണമോ പുകവലിച്ചാലോ പിഴയില്ലെന്ന് കുവൈത്ത് ഗതാഗത വകുപ്പ്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ അപകടത്തിനോ അശ്രദ്ധക്കോ ഇടയാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അഭ്യന്തര മന്ത്രാലയ ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. റോഡിലെ നിർദിഷ്ട വേഗത്തിന് താഴെ ഓടിച്ചാലും പിഴ ഈടാക്കും. പുതിയ ഗതാഗത നിയമം വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾ 75 ശതമാനവും അപകടങ്ങൾ 55 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. അതിനിടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക പോർട്ടലുകൾ മാത്രം ഉപയോഗിക്കണമെന്നും ബു ഹസ്സൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.