കുവൈത്ത് സിറ്റി: സിറോ മലബാർ കൾചറൽ അസോസിയേഷൻ (എസ്.എം.സി.എ) 27ാമത് കലോത്സവം 2022 ഫൈനൽ റൗണ്ട് മത്സരങ്ങൾ നവംബർ മൂന്ന്, നാല് തീയതികളിൽ അബ്ബാസിയ പോപ്പിൻസ് ഹാൾ, ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ നടക്കും.
അഞ്ചു ഗ്രൂപ്പുകളിലായി 27 മത്സരയിനങ്ങൾ എട്ട് വേദികളിലായി അരങ്ങേറും. 1200ഓളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിലെ ചിത്രരചന, സാഹിത്യ മത്സരങ്ങൾ ഒക്ടോബർ 21ന് നടന്നിരുന്നു. നാല് ഏരിയ കേന്ദ്രങ്ങളിൽ നടന്ന പ്രാഥമികതല മത്സരങ്ങളിൽ വിജയികളാണ് ഫൈനലിൽ മാറ്റുരക്കുക. എസ്.എം.സി.എ പ്രസിഡന്റ് സാൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഇരേത്ര, ട്രഷറർ ജോസ് മത്തായി, വൈസ് പ്രസിഡന്റ് ബോബിൻ ജോർജ്, ആർട്സ് കൺവീനർ ജിമ്മി പാറോക്കാരൻ, ഏരിയ ജനറൽ കൺവീനർമാരായ ബോബി തോമസ്, ജിസ് ജോസ്, സന്തോഷ് ജോസഫ്, സുനിൽ തൊടുകയയിൽ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 120ഓളം പേരുള്ള വിവിധ സബ് കമ്മിറ്റികൾ കലോത്സവ വിജയത്തിനായി പ്രവർത്തിക്കുന്നതായി എസ്.എം.സി.എ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.