എസ്.എം.സി.എ കുവൈത്ത് അബ്ബാസിയ ഏരിയ കുടുംബ സംഗമം ഫാദർ ജോണി ലോണിസ്
മഴുവഞ്ചേരിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) അബ്ബാസിയ ഏരിയ കുടുംബ സംഗമം- 2023 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ ജനറൽ കൺവീനർ ബോബി തോമസ് കയ്യാലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാദർ ജോണി ലോണിസ് മഴുവഞ്ചേരിൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എ പ്രസിഡന്റ് സാൻസിലാൽ ചക്യാത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഈരെത്ര, ഫാദർ ജോസ് മാളിയേക്കൽ, പ്രസിഡന്റ് ബിജോയ് പാലക്കുന്നേൽ.
മലയാളഭാഷാ പഠന കേന്ദ്രം ഹെഡ് മാസ്റ്റർ റെജിമോൻ ഇടമന,എസ്.എം.വൈ.എം സെക്രട്ടറി ബിബിൻ മാത്യു, ബാലദീപ്തി ഏരിയ കൺവീനർ അയ്റിൻ അന്നാ ബിനു എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി ഡേവിഡ് ആന്റണി സ്വാഗതവും ട്രഷറർ സിബിമോൻ നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിൽ 35 കുടുംബ യൂനിറ്റുകൾ പങ്കടുത്ത വിശ്വാസ പ്രഖ്യാപന റാലിയും കലാപരിപാടികളും നടന്നു. ഡിലൈറ്റ് മ്യൂസിക്കിന്റെ ഗാനമേളയും ആസ്വാദകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.