എസ്.കെ.ജെ.എം ആദര്ശസംഗമത്തിൽ ശംസുദ്ദീന്‍ ഫൈസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി:'അസ്സ്വിറാത്തുല്‍ മുസ്തഖീം' എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ നടത്തുന്ന ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി എസ്.കെ.ജെ.എം കുവൈത്ത് റേഞ്ചിന്റെ അഭിമുഖ്യത്തിൽ ആദര്‍ശസംഗമം സംഘടിപ്പിച്ചു. സാല്‍മിയ മദ്റസതുന്നൂറിൽനടന്ന സംഗമം കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നെല്ലായ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദു റഹീം ഹസനി അധ്യക്ഷതവഹിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫൈസി പ്രാർഥന നിർവഹിച്ചു.
കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി വിഷയാവതരണം നടത്തി. മുഹമ്മദ് അഷ്റഫ് അന്‍വരി മോഡൽ ക്ലാസിന് നേതൃത്വം നൽകി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച കേരള സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ജോയന്റ് സെക്രട്ടറി അബ്ദു നന്ദിയും പറഞ്ഞു. മുഹമ്മദ് അമീന്, അബ്ദുല്‍ ഹകീം, മുഹമ്മദ് അലി പുതുപ്പറമ്പ്, മുഹമ്മദ് ദാരിമി, അബ്ദു റഹ്മാന് ഫൈസി, ഷംസുദ്ദീന് യമാനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.